Pravasimalayaly

ഓപ്പറേഷൻ മൂൺലൈറ്റ്; ഇടുക്കിയിൽ അഞ്ച് ബിവറേജസ് ഔട്ട്ലെറ്റുകളിൽ ക്രമക്കേട് കണ്ടെത്തി

ഇടുക്കിയിൽ വിജിലൻസ് സംഘം പരിശോധന നടത്തിയ അഞ്ച് ബിവറേജസ് ഔട്ട്ലെറ്റുകളിലും ക്രമക്കേട് കണ്ടെത്തി. ഉപ്പുതറ, കൊച്ചറ, മൂന്നാർ എന്നീ ഔട്ട്ലെറ്റുകളിൽ നിന്നായി കണക്കിൽ പെടാത്ത 21,907 രൂപ കണ്ടെത്തി.പൂപ്പാറ, രാജാക്കാട് ഔട്ട്ലെറ്റുകളിൽ നന്നായി 14,359 രൂപയുടെ കുറവും കണ്ടെത്തി.
മദ്യം പൊതിയാൻ പത്രം വാങ്ങിയതിലും ക്രമക്കേട്.

23032 രൂപയുടെ പത്രക്കെട്ടുകൾ വാങ്ങിയതായും എന്നാൽ ആർക്കും മദ്യം പൊതിഞ്ഞു കൊടുത്തിട്ടില്ലെന്നും കണ്ടെത്തൽ. എക്സൈസ് ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
രേഖകളില്ലാതെ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ടുപേർ ജോലി ചെയ്യുന്നതായും കണ്ടെത്തി.

Exit mobile version