Pravasimalayaly

ഔദ്യോഗീക കേരളാ കോണ്‍ഗ്രസ് ഏതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും

നിയമസഭയില്‍ സി.എഫ് തോമസിന്റെ നിലപാട് നിര്‍ണായകം

തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് പിളര്‍ന്നതോടെ ഔദ്യോഗീക കേരളാ കോണ്‍ഗ്രസ് ഏതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും. പന്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കോര്‍ട്ടിലേക്ക് എത്തിയതോടെ ിരുവിഭാഗവും അണിയറ നീക്കങ്ങള്‍ സജീവമാക്കി.ഭരണഘടന അനുശാസിക്കുന്നപോലെയല്ല യോഗം വിളിച്ചിട്ടുള്ളതെന്നു പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പ്രതികരിച്ചതോടെ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ഭൂരിപക്ഷ അംഗങ്ങളുടെ അംഗീകാരത്തോടെയാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തെന്നാണ് ജോസ് വിഭാഗം പറയുന്നത്. ഈ സാഹചര്യത്തില്‍ രണ്ടില ചിഹ്നവും കേരളാ കോണ്ഗ്രസ് -എം എന്ന പേരും ഏത് വിഭാഗത്തിനാണ് ലഭിക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടയില്‍ നിയമസഭയില്‍ രണ്ടു വിഭാഗത്തിനും രണ്ടു എംഎല്‍എമാരും നിഷ്പക്ഷനിലപാടുമായി സി.എഫ് തോമസുമാണുള്ളത്. ഇനിയുള്ള ദിവസങ്ങളില്‍ ജോസ് പക്ഷത്തുള്ള ഡോ. ജയരാജ്, റോഷി അഗസ്റ്റിന്‍ എന്നിവരും ജോസഫിനൊപ്പമുള്ള മോന്‍സും ഏതു നിലപാടാണ് സ്വീകരിക്കുക എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനു ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളാനാണ് സി.എഫ് തോമസിന്റെ തീരുമാ

Exit mobile version