തിരുവനന്തപുരം
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും DYFI അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നടന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ അൻപത് പേർ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും പുനർ വിവാഹമാണ്.
ഐ ടി പ്രൊഫെഷനലായ വീണ ആറ് വർഷം ഓറിക്കിളിൽ പ്രവർത്തിച്ചതിന് ശേഷം തിരുവനന്തപുരത്ത് സ്വകാര്യ ഐ ടി സ്‌ഥാപനത്തിൽ എക്സിക്യൂട്ടീവ് ഓഫീസറായി. 2014 മുതൽ ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന എക്സോലോജിക് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ആണ്.
DYFI അഖിലേന്ത്യാ പ്രസിഡന്റ് ആയും സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗമായും പ്രവർത്തിയ്ക്കുന്ന മുഹമ്മദ് റിയാസ് മുൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ പി എം അബ്ദുൽ ഖാദറിന്റെയും ആയിഷാബിയുടെയും മകനാണ്. വിദ്യാർത്ഥി യുവജന പ്രസ്‌ഥാനത്ത് തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച റിയാസ് 2009 ൽ കോഴിക്കോട് ലോകസഭ മണ്ഡലത്തിൽ 838 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്.