കടല്‍ക്ഷോപത്തിന് ശമനമില്ല, തീരദേശമേഖലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു:മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

0
24

തിരുവനന്തപുരം: ശമനമില്ലാതെ തുടരുന്ന കടല്‍ക്ഷോപം കണക്കിലെടുത്ത് തീരദേശമേഖലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.തിരുവനന്തപുരത്ത് ആറും, കൊല്ലം കാസര്‍കോട് ജില്ലകളില്‍ ഒന്നുവീതം ക്യാംപുകളുമാണ് തുറന്നത്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ക്യാംപുകളിലേക്ക് മാറ്റി.

അതേസമയം നാളെ രാത്രിവരെ ജാഗ്രത പാലിക്കണമെന്ന് ദേശിയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടുദിവസമായി തുടരുന്ന കടലാക്രമണത്തില്‍ കേരളതീരത്ത് വ്യാപകമായ നാശമാണ് ഉണ്ടായിട്ടുള്ളത്.

Leave a Reply