Pravasimalayaly

‘കടി കിട്ടിയാല്‍ അസുഖം മാറും’, ഒരു കടി മസാജ് 

 

നല്ല നാല് കടി കിട്ടിയാല്‍ അസുഖം മാറുമെന്ന് കേട്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കേണ്ട. കടി മസാജിനെക്കുറിച്ചാണ് പറയുന്നത്. അമേരിക്കയില്‍ ഒരു കടി മസാജ് തെറാപ്പി സ്‌പെഷ്യലിസ്റ്റുണ്ട് . പേര് ഡോ. ഡെറോത്തി സ്റ്റെയിന്‍ സെലിബ്രിറ്റികളായ നിരവധി പേരാണ് ഡോക്ടറുടെ കടി കിട്ടാന്‍ ദിവസവും ക്ലിനിക്കിലെത്തുന്നത്.

ഇവരുടെ മസാജിംഗ് കഴിഞ്ഞാല്‍ ആരോഗ്യവും ഉന്മേഷവും ലഭിക്കുന്നുണ്ടെന്ന് എല്ലാവരും സമ്മതിക്കും. ഡോട്ട് എന്നുകൂടി അറിയപ്പെടുന്ന ഡെറോത്തി തൊണ്ണൂറുകളിലാണ് ആദ്യമായി കടിമസാജ് ചെയ്തു തുടങ്ങിയത്. തോളുകള്‍, പുറംകൈകള്‍ എന്നിവിടങ്ങളിലാണ് കടി ഏല്‍പിക്കുന്നത്. ഒരു മസാജിന് ഏകദേശം 8000 രൂപയാവും.

സ്ഥിരം ഇടപാടുകാരാണെങ്കില്‍ നിരക്കില്‍ ചെറിയ ഇളവുണ്ടാവും. ഡെറോത്തിക്ക് ഡോട്ട് എന്ന പേരു നല്‍കിയത് പ്രമുഖ സംഗീതജ്ഞനായ ഫ്രാങ്ക്സാപ്പയാണ്. ഇതിനുശേഷമാണ് ഇടപാടുകാരുടെ എണ്ണം കൂടിയത്. ഇപ്പോള്‍ കടി മസാജിംഗ് പഠിക്കാനും നിരവധി പേര്‍ എത്തുന്നുണ്ട്. താന്‍ പരിശീലനം കൊടുത്ത ആയിരം പേരെ ഡോട്ട് ജോലിക്കെടുത്തിട്ടുണ്ട്. ഡോട്ട് ബോട്‌സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

Exit mobile version