കണ്ണില്ലാത്ത ക്രൂരത, പട്ടാപകല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറു യുവാക്കള്‍ ചേര്‍ന്ന് റോഡില്‍ കൂട്ട ബലാത്സംഗം ചെയ്തു; ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു

0
31

പട്‌ന: ബിഹാറില്‍ ആറു യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡില്‍ ബലാത്സംഗം ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ബിഹാറിലെ ജെഹനാബാദില്‍ ശനിയാഴ്ചയാണ് സംഭവം.
സംഭവത്തില്‍ പൊലിസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറംഗസംഘം പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറിയശേഷം വീഡിയോ പകര്‍ത്തുകയായിരുന്നു.

വസ്ത്രം വലിച്ചു കീറുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്നവരോട് പെണ്‍കുട്ടി കരഞ്ഞ് അപേക്ഷിച്ചിട്ടും യുവാക്കള്‍ ക്രൂരത തുടരുകയായിരുന്നു. ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു.വീഡിയോയില്‍ കണ്ട ഒരു ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് ജെഹനാബാദില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തി. ഇതു ഉപയോഗിച്ച് അക്രമികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രജിസ്‌ട്രേഷനിലെ മേല്‍വിലാസം വെച്ച് നടത്തിയ അന്വേഷണത്തില്‍ ബൈക്കുടമ മൂന്ന് വര്‍ഷമായി പട്‌നയില്‍ സ്ഥിര താമസക്കിയിട്ടുള്ളയാളാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള പീഡനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കത്തക്ക രീതിയില്‍ നിയമഭേദഗതി വരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തന്നെയാണ് പട്ടാപകല്‍ റോഡില്‍ ആക്രമണത്തിനിരയായ വാര്‍ത്ത പുറത്ത് വരുന്നത്.

Leave a Reply