കണ്ണൂരില്‍ സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ജീവനൊടുക്കി; ആറ് വയസുകാരനടക്കം പൊള്ളൽ 

0
18

കണ്ണൂർ: സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ പാനൂർ പത്തായക്കുന്നിൽ ഇന്നലെ രാത്രിയാണ് സംഭവം. അനിയനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു.

രജീഷ്, ഭാര്യ സുബിന, ഇവരുടെ ആറ് വയസുകാരനായ മകൻ ദക്ഷൻ എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. മൂന്ന് പേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് രജീഷിന്റെയും കുടുംബത്തിന്റെയും നേർ‌ക്ക് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. രഞ്ജിത്തിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 

Leave a Reply