Pravasimalayaly

കനത്ത മഴ, ഉരുള്‍പൊട്ടല്‍: കോഴിക്കോട് കട്ടിപ്പാറയില്‍ മരണം ആറായി, ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് ആറു പേര്‍ മരിച്ചു. ഒന്‍പതുപേരെ കാണാതായി. കട്ടിപ്പാറ കരിഞ്ചോല സ്വദേശിയായ സലീമിന്റെ മക്കളായ ദില്‍ന ഫാത്തിമ (9), മുഹമ്മദ് ഷഹബാസ് (മൂന്നു വയസ്സ്), കരിഞ്ചോല സ്വദേശി ജാഫറിന്റെ മകന്‍ മുഹമ്മജ് ജാസിം (5), അബ്ദുറഹ്മാന്‍ കരിഞ്ചോല (60), ഹസന്‍, മകള്‍ ഹന്നത്ത് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരുക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

കോഴിക്കോട് കണ്‍ട്രോള്‍ റൂമുകള്‍

കലക്ടറേറ്റ്: 0495 2371002
കോഴിക്കോട് താലൂക്ക്: 0495 2372966
താമരശ്ശേരി താലൂക്ക്: 0495 2223088
വടകര താലൂക്ക്: 0496 2522361
കൊയിലാണ്ടി താലൂക്ക്: 0496 2620235

കട്ടിപ്പാറയില്‍ പുലര്‍ച്ചെ 3.20നാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. നാലര- അഞ്ചു മണിയോടെ വീണ്ടും ശക്തിയോടെ ഉരുള്‍പൊട്ടി. ഈ ഭാഗത്ത് അഞ്ച് വീടുകളാണുള്ളത്. ഇതെല്ലാം പൂര്‍ണമായും തകര്‍ന്നു. മൂന്നു വീടുകള്‍ മണ്ണിനടിയിലാണ്. അബ്ദുറഹ്മാന്‍, ഹസന്‍, അബ്ദുസ്സലീം എന്നിവരുടെ വീടുകളാണ് മണ്ണിനടിയിലായത്.

ഈ വീടുകളിലുള്ളവര്‍ക്കു വേണ്ടിയാണ് തെരച്ചില്‍ തുടരുന്നത്. ഇതില്‍ ഹസന്റെ വീട്ടില്‍ നോമ്പുതുറയ്ക്കു വേണ്ടി ബന്ധുക്കളും എത്തിയിരുന്നു. അതുകൊണ്ട് തന്നെ എത്രപേര്‍ പെട്ടിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല.
കാലവര്‍ഷക്കെടുതി: അടിയന്തനടപടിക്കായി ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രിയുടെ നിര്‍ദേശം
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറു ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്മലനിരകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണംഅപകട മേഖലയില്‍ വാഹനങ്ങളില്‍ പൊതുഅറിയിപ്പ് നല്‍കണംഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്കനത്ത മഴ തുടരുന്നതിനാല്‍ വയനാട് ചുരം വഴിയുള്ള വാഹന ഗതാഗതം പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Exit mobile version