Pravasimalayaly

കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണം; വീണാ വിജയന്റെ പരാതിയില്‍ ഷോണ്‍ ജോര്‍ജിനെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ ആരോപണത്തില്‍ ഷോണ്‍ ജോര്‍ജിനെതിരെ കേസ് എടുത്തു. വീണ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസാണ് കേസെടുത്തത്.കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് പരാതി. ആരോപണം പ്രസിദ്ധപ്പെടുത്തിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.പിതാവും ഭര്‍ത്താവും സിപിഎം നേതാക്കളായതിനാല്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. വീണയ്ക്ക് കനേഡിയന്‍ കമ്പനിയുണ്ടെന്ന് ഷോണ്‍ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Exit mobile version