Pravasimalayaly

“കരളുറപ്പുള്ള കേരളം..” മലയാളികൾ ഏറ്റുപാടുന്ന ഗാനത്തിന് പിന്നിൽ ഇവരാണ്

Entertainment Desk

“മരണമാർന്നിടും നാളിലും
മലയാളമൊന്നായി നിന്നിടും
പാറിടും ശലഭമായ്
മാറിടും പുതുലോകമായ്

നന്മയുളള ലോകമേ
കാത്തിരുന്നു കാണുകാ
കരളുടഞ്ഞു വീണിടില്ലിതു
കരളുറപ്പുള്ള കേരളം “

പ്രതിസന്ധി ഘട്ടങ്ങൾ ഒന്നായ് നേരിട്ട് വിജയം വരിയ്ക്കുന്ന മലയാളി സമൂഹത്തിന്റെ ആത്മവിശ്വാസത്തിന്റെയും പ്രചോദനത്തിന്റെയും പാട്ടായി മാറുകയാണ് “നന്മയുള്ള ലോകമേ.. “

കൊറോണയെ നേരിട്ട് വിജയം കൊയ്യുന്ന ഓരോ ചിത്രങ്ങൾക്കും വീഡിയോകൾക്കും അകമ്പടിയായി മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടുന്ന ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിയ്ക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഇഷാൻ ദേവും കവിയും ന്യൂസ് 18 ചാനലിലെ പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് ജോയ് തമലവുമാണ്.

പ്രളയകാലത്ത് മുഖ്യമന്ത്രി വിഡിയോയോടൊപ്പം ഫേസ്ബുക്ക് പേജിലൂടെ അവതരിപ്പിച്ചപ്പോൾ മുതലാണ് ഈ ഗാനം വൈറൽ ആവുന്നത്.

Keys – വിഷ്ണു വിജയ്, ഇഷാൻ, ഫ്ലൂട്ട് – ഇഷാൻ ദേവ്, Harmony-IS, Ramesh,Raj

സ്റ്റുഡിയോ : Music Id records, Chennai

സോങ് കേൾക്കാം..

Exit mobile version