Pravasimalayaly

കരിയർ സ്വപ്‌നങ്ങൾ സാക്ഷാത്കരിയ്ക്കുവാൻ പഠനത്തോടൊപ്പം ജോലിയും നൽകി യുകെ വിളിയ്ക്കുന്നു IELTS ഇല്ലാതെ തന്നെ

കരിയർ സ്വപ്നങ്ങൾ സാക്ഷാത്കരിയ്ക്കുവാൻ യുകെ സർക്കാർ വിദേശ വിദ്യാർത്ഥികൾക്കായി രണ്ട് വർഷത്തെ പോസ്റ്റ്‌ സ്റ്റഡി വർക്ക് വിസ നയം പ്രഖ്യാപിച്ചു. പുതിയ ഗ്രാഡുവേറ്റ് റൂട്ട് സ്കീം പ്രകാരം രണ്ട് വർഷത്തെ പോസ്റ്റ്‌ സ്റ്റഡി വർക്ക് വിസ കിട്ടുന്നതോടെ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാനും ജീവിതം സുരക്ഷിതമാക്കുവാനും കഴിയും.

എല്ലാവിധ കോഴ്‌സുകൾക്കും അഡ്മിഷൻ ലഭിയ്ക്കുവാനും യുകെയിൽ എത്തുവാനും വിദ്യാർത്ഥികൾ തന്നെ നിർദ്ദേശിക്കുന്ന സവിശേഷ സ്‌ഥാപനം സെന്റ് ജൂഡ് ഇന്റർനാഷണലിന്റെ കേരളത്തിലെയും യുകെയിലെയും സ്‌ഥാപനങ്ങളുമായ് ബന്ധപ്പെടുക

ഈ ഘട്ടത്തിൽ IELTS പരിഗണിയ്ക്കുന്നില്ല എന്നുള്ളതാണ് സുപ്രധാന നേട്ടം. Duolingo,TOEFL പരീക്ഷകളാണ് പരിഗണിയ്ക്കുന്നത്. ഇവ ഒരു മണിക്കൂർ കൊണ്ട് പൂർത്തീകരിയ്ക്കാവുന്നതും രണ്ട് ദിവസം കൊണ്ട് ഫലം ലഭിയ്ക്കുന്നതുമാണ്. IELTS ന് 13000-20000 വരെ ചിലവ് വരുമ്പോൾ Duolingo ടെസ്റ്റിന് 50 ഡോളർ മാത്രമാണ് ചിലവാകുക. ഇവ വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാവുന്നവയാണ്. ചില യൂണിവേഴ്സിറ്റികൾ അവരുടേതായ ഇംഗ്ലീഷ് ടെസ്റ്റുകളും നടത്തുന്നു. പഠനത്തിന് ഇടയിൽ ഇടവേള ഉണ്ടാവുന്ന വിദ്യാർത്ഥികളെയും മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ യൂണിവേഴ്സിറ്റികൾ അഡ്മിഷൻ നൽകും.

സെപ്റ്റംബർ ഇൻടേക്ക് ഏതെങ്കിലും കാരണവശാൽ നടന്നില്ല എങ്കിൽ അപേക്ഷ നൽകിയവർക്ക് ജനുവരി ഇൻടേക്കിൽ ആദ്യ പരിഗണന നൽകും. അതിനാൽ തന്നെ സെപ്റ്റംബർ ഇൻടേക്ക് അതീവ പ്രാധാന്യം അർഹിക്കുന്നു.

ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളാണ് യുകെയുടെ ഏറ്റവും വലിയ പ്രത്യേകത. ഇവിടെ ലഭിയ്ക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരം മറ്റേത് രാജ്യത്തിനെക്കാളും ഏറെ മുകളിലാണ്. ലോകത്തിലെ വൻകിട കോർപ്പറേറ്റുകൾ യുകെയിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് വലിയ ഓഫർ നൽകിയാണ് ജോലി നൽകുന്നത്. ഈ യൂണിവേഴ്സിറ്റികളിൽ നിന്ന് ലഭിയ്ക്കുന്ന ബിരുദങ്ങൾക്കാണ് മൂല്യം കൂടുതൽ ഉള്ളത്. ശാസ്ത്ര സാങ്കേതിക വിദ്യയും മെഡിസിൻ, എൻജിനിയറിങ്, മാനേജ്‍മെന്റ് എന്നി മേഖലയിൽ പഠിയ്ക്കുന്നവർക്ക് ലോകത്തിലെ ഏറ്റവും പുതിയ സൗകര്യങ്ങളാണ് ലഭ്യമാക്കുക. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത ഏറെയുള്ള യുകെയിൽ വിദ്യാർത്ഥികൾക്ക് അരക്ഷിതാവസ്‌ഥ ഉണ്ടാവുകയില്ല. സുരക്ഷിതമായ ജീവിതവും സൗകര്യവും യുകെ ഉറപ്പ് നൽകുന്നു. രാജ്യമെമ്പാടുമുള്ള യാത്രയ്ക്ക് വിദ്യാർത്ഥികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നു.
കോഴ്‌സുകളുടെ ദൈർഘ്യം കുറവാണെന്ന് ഉള്ളത് വിദ്യാർത്ഥികൾക്ക് വലിയ നേട്ടമാണ്. 6 വർഷം കൊണ്ട് ലഭിക്കേണ്ട ബിരുദാനന്തര ബിരുദം 4 വർഷം കൊണ്ട് ലഭ്യമാകുന്നതിനാൽ ജോലിക്ക് വേഗത്തിൽ പ്രവേശിക്കുവാൻ കഴിയുകയും അവസരങ്ങൾ ആദ്യം കൈയ്യെത്തിപിടിയ്ക്കുവാൻ കഴിയുകയും ചെയ്യും. ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഫീസും കുറവാണ്. ഏതൊരാൾക്കും ക്രമീകരിയ്ക്കുവാൻ കഴിയുന്ന ഫീസ് ഘടന നിരവധി വിദ്യാർത്ഥികളെ യുകെയിലേക്ക് ആകര്ഷിയ്ക്കുന്നു.

ആരോഗ്യ ഇൻഷുറൻസിനായി നിങ്ങൾ ബജറ്റ് ആവശ്യമില്ല എന്നതാണ് മറ്റൊരു സാമ്പത്തിക നേട്ടം. ഇംഗ്ലണ്ടിൽ, യുകെയിലെ നിങ്ങളുടെ കോഴ്സ് ആറുമാസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്നിടത്തോളം – കോഴ്സിന്റെ നിലവാരം എന്തുതന്നെയായാലും – നിങ്ങൾക്ക് ദേശീയ ആരോഗ്യ സേവനത്തിൽ (എൻ‌എച്ച്എസ്) രജിസ്റ്റർ ചെയ്യാം. സൗജന്യ ഡോക്ടർമാരുടെ പരിശോധന, ആശുപത്രി ചികിത്സ, കുറഞ്ഞ ചെലവിലുള്ള മരുന്നുകൾ, ദന്ത ചികിത്സ, നേത്ര പരിശോധന എന്നിവയിലേക്ക് ഇത് പ്രവേശിക്കാൻ നിങ്ങളെ അനുവദിക്കും.

ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയില്ലെങ്കിൽ പോലും യുകെയിലെ സ്‌ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കും. നൂറുകണക്കിന് യൂണിവേഴ്സിറ്റികൾ കൊണ്ടും വ്യത്യസ്തമായ നിരവധി പഠന ശാഖകളും യുകെയെ വിദ്യാർത്ഥികളുടെ സ്വപ്നകേന്ദ്രമാക്കുന്നു. നിരവധി സ്‌ഥാപനങ്ങൾ ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലികൾ സുലഭമാണ്. പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ് രണ്ട് വർഷമാക്കി ഉയർത്തിയത് ഈ ഘട്ടത്തിൽ ഗുണകരമാകും.

Exit mobile version