Pravasimalayaly

കര്‍ണാടകത്തിലെ വിശ്വാസ വോട്ട്; വിമതരെ കുടുക്കുമോ? സര്‍ക്കാര്‍ കുടുങ്ങുമോ

ബാംഗളൂര്‍: വരുന്ന ചൊവ്വാഴ്ച്ച വരെ കര്‍ണാടകത്തില്‍ നിലവിലെ സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം വന്നതിനു പിന്നാലെ വിശ്വാസ വോട്ട് നീക്കവുമായി മുഖ്യമന്ത്രി കുമാര സ്വാമി. തിങ്കളാഴ്ച്ച് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് മുഖ്യമന്ത്രി കത്തു നല്കി. മാത്രവുമല്ല എല്ലാ വിമത എംഎല്‍എമാര്‍്ക്കു വിപ്പും നല്കി. വിപ്പ് ലംഘിച്ചാല്‍ സ്വാഭാവീകമായും എംഎല്‍എമാരെ അയോഗയരാക്കണമെന്ന ആവശ്യം ഉയരും. ഈ പശ്്ചാത്തലത്തില്‍ ഇനിയുള്ള മണിക്കൂറുകള്‍ വിമതര്‍ക്കും സര്‍ക്കാരിനും ഒരേപോലെ നിര്‍ണായകം. എല്ലാ ജെഡിഎസ് – കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കി. വിശ്വാസവോട്ടിന് തയ്യാറാണെന്നും തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ തീരുമാനിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്. നിലവില്‍ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്തിട്ടില്ല. ഭീഷണിപ്പെടുത്തിയെന്ന് ചില എംഎല്‍എമാര്‍ പറഞ്ഞെന്നും അതിനാലാണ് രാജി നല്കിയതെന്നും പത്രസമ്മേളനത്തില്‍ സ്പീക്കര്‍ അറിയിച്ചിരുന്നു. ഭരണഘടനയുടെ 190 (3) ബി ചട്ടം അനുസരിച്ച്, രാജി വച്ച അംഗങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. എംഎല്‍എമാര്‍ സമ്മര്‍ദ്ദം മൂലമാണോ സ്വമേധയാ ആണോ രാജി വച്ചതെന്ന് പരിശോധിച്ച ശേഷം മാത്രം സ്പീക്കര്‍ക്ക് അന്തിമതീരുമാനം എടുത്താല്‍ മതി. നിയമസഭയില്‍ പരമാധികാരി സ്പീക്കറാണ്. അതില്‍ സുപ്രീംകോടതിയ്ക്ക് അടക്കം ഇടപെടുന്നതിന് പരിമിതികളുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചാണ് കഴിഞ്ഞ ദിവസം സ്പീക്കര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ആ വാദങ്ങളുടെ അടിസ്ഥാനത്തില്‍ത്തന്നെയാകും സ്പീക്കറുടെ തുടര്‍നടപടികള്‍. സുപ്രീംകോടതിയാകട്ടെ സ്പീക്കറുടെ അധികാരപരിധിയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായാണ് ചൊവ്വാഴ്ചത്തേയ്ക്ക് വാദം മാറ്റിയതും, അതുവരെ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടതും. അത്തരത്തില്‍ സമയമായിരുന്നു കുമാരസ്വാമി സര്‍ക്കാരിനു ആവശ്യമുണ്ടായിരുന്നതും.

Exit mobile version