വിമതരെ അനുനയിപ്പിക്കാനായി ഡികെ മുംബെയിലേക്ക് ബെംഗളുരു:കര്‍ണാടകത്തില്‍ ഡികെ വീണ്ടും സര്‍ക്കാരിന് രക്ഷകനാവുമോ; സഖ്യസര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന് ഇതാണ്. വിമത അംഗങ്ങളെ അനുനയിപ്പിച്ച് ിരികെ എത്തിക്കുന്നതിന്റെ ഭാഗമായി കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ ശക്തായ നേതാവ് ഡി.കെ ശിവകുമാര്‍ മുംബെയിലേക്ക പോയി. ഇടഞ്ഞു നില്‍ക്കുന്ന വിമതരെ അനുനയിപ്പിച്ച് മന്ത്രിപദവി നല്‍കി രാജി പിന്‍വലിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ മുംബൈയിലേക്ക് പുറപ്പെട്ടത്.. വിമത എംഎല്‍എമാര്‍ കഴിയുന്ന പഞ്ച നക്ഷത്ര ഹോട്ടലിലെത്തി സമവായനീക്കത്തിനാണ് ശിവകുമാര്‍ ശ്രമിക്കുന്നത്. ഇതിനിടെ കോണ്‍ഗ്രസിന് തലവേദനയായി ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജി വച്ച് ബിജെപിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചു. ശിവാജി നഗര്‍ എംഎല്‍എയായ രോഷന്‍ ബെയ്ഗാണ് രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ”കോണ്‍ഗ്രസ് നേതൃത്വം എന്നോട് പെരുമാറിയ രീതി എന്നെ വേദനിപ്പിക്കുന്നു. ഞാന്‍ രാജി വയ്ക്കുകയാണ്”, ബെയ്ഗ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ബെയ്ഗ് രാജി വയ്ക്കുമെന്ന സൂചന മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. രാജി വച്ചവര്‍ക്ക് മന്ത്രിസ്ഥാനമെന്ന ഫോര്‍മുല തല്‍ക്കാലം സഖ്യസര്‍ക്കാരിനെ നിലനിര്‍ത്തിയാലും, ദള്‍ – കോണ്‍ഗ്രസ് സഖ്യത്തിനുള്ളില്‍ വരുംദിവസങ്ങളിലും വലിയ കലഹത്തിന് വഴി വച്ചേക്കുമെന്ന സൂചന നല്‍കുന്നതാണ് ഈ രാജികളെല്ലാം.