കര്‍ണാടകയിലും താമര, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; സിദ്ധരാമയ്യക്ക് തോല്‍വി: ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തിലേക്ക്

0
36

ബെംഗലൂരു: രാജ്യം ഉറ്റുനോക്കിയ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ബിജെപി കേവലഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു മേഖലയില്‍ പോലും വ്യക്തമായ മേല്‍ക്കൈ നേടാന്‍ സാധിച്ചില്ല. അതേസമയം ജെഡിഎസ് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. എന്നാല്‍ മികച്ച പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി കുമാരസാമി രണ്ടു സീറ്റുകളിലും പിന്നിലാണ്. പുറത്തുവരുന്ന വിവരങ്ങള്‍ അനിസരിച്ച് 119 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. 113 സീറ്റുകളാണ് കേവ ഭൂരിപക്ഷത്തിന് വേണ്ടത്. രണ്ടിടത്ത് മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലവരെ പരിങ്ങലിലാണ്. ചാമുണ്ഡേശ്വരിയില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി ജി.ടി ദേവഗൗഡ സിദ്ധരാമയ്യയെ പരാജയപ്പെടത്തി. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ ശിക്കാരിപുരയില്‍ വിജയിച്ചു.

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ച തീരദേശ മേഖലയും മധ്യ കര്‍ണാടകയും ബിജെപി പൂര്‍ണമായും തൂത്തുവാരി. ദക്ഷിണ കന്നടയില്‍ മാത്രമാണ് ബിജെപിക്ക് മുന്നേറാന്‍ സാധിക്കാതെ പോയത്. ഇവിടെ ജെഡിഎസാണ് മുന്നില്‍.

സഹായിക്കുമെന്ന് കരുതിയ ലിംഗായത്ത് വിഭാഗക്കാരുടെ മേഖലയിലും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു ഫലം. ആദ്യം മുതല്‍ ശക്തമായ മത്സരം നടന്ന സംസ്ഥാനത്ത് രണ്ടാം റൗണ്ട് വോട്ടെണ്ണിയതോടെ ചിത്രം പൂര്‍ണമായും ബിജെപിക്ക് അനുകൂലമായകുകയാരുന്നു.

Leave a Reply