Pravasimalayaly

കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു​

ന്യൂഡല്‍ഹി: കര്‍ണ്ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മേയ് 12ന് നടക്കും. വോട്ടെണ്ണല്‍ മേയ് 15 ന്. എല്ലാ മണ്ഡലങ്ങളും വി.വി.പാറ്റ് സംവിധാനം ഉപയോഗിക്കും. വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവുമുണ്ടാകും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചില്ല.

കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ബിജെപി ഐടി സെല്‍ ട്വീറ്റ് ചെയ്‍തതായി മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ആരോപണം ഉന്നയിച്ചു. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് തീയതി മുന്‍കൂട്ടി ട്വീറ്റ് ചെയ്‍തത്.

ടെലിവിഷന്‍ ചാനലുകളില്‍ നിന്നാണ് തീയതി അറിഞ്ഞതെന്നാണ് മാളവ്യ ട്വിറ്ററില്‍ തന്നെ ഇത് വിശദീകരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തിനിടെ പ്രതിഷേധിച്ചു.

Exit mobile version