Pravasimalayaly

കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യുരപ്പ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. പച്ച ഷാളണിഞ്ഞ് ക്ഷേത്ര ദർശനം നടത്തിയാണ് യെദിയൂരപ്പ സത്യപ്രതിജ്ഞക്ക് എത്തിയത്.

ബി ജെ പിയുടെ ദേശീയ-സംസ്ഥാനനേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. രാജ്ഭവന് മുന്നില്‍ വാദ്യമേളങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു.

രാജ്ഭവനിൽ ശക്തമായ പൊലീസ് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്. 16,000ഒാളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. യെദിയുരപ്പക്ക് സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീം കോടതി അനുമതി നൽകിയെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്

Exit mobile version