Pravasimalayaly

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു; മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത് വെറും 55 മണിക്കൂര്‍ മാത്രം

 

ബംഗളൂരു: വിശ്വാസവോട്ട് നേരിടാതെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു. രാജിക്കത്ത് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറും. മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പ ഇരുന്നത് വെറും 55 മണിക്കൂര്‍ മാത്രമാണ്. വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യെദ്യൂരപ്പ രാജിക്ക് തയാറായത്. ഇത് മൂന്നാംതവണയാണ് കാലാവധി തികയാതെ യെദ്യൂരപ്പ രാജിവെക്കുന്നത്.

വികാരാധീനനായാണ് നിയമസഭയില്‍ യെദ്യൂരപ്പ രാജിപ്രഖ്യാപനം നടത്തിയത്. ബിജെപിയോടുള്ള ജനങ്ങളുടെ സ്‌നേഹവും പിന്തുണയും മനസ്സിലാക്കിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദിയുണ്ടെന്നും യെദ്യൂരപ്പ പ്രസംഗത്തില്‍ പറഞ്ഞു. മോദിക്കും അമിത്ഷായ്ക്കും നന്ദി അറിയിക്കുകയും ചെയ്തു.

ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. അതുകൊണ്ടാണ് ഗവര്‍ണര്‍ ഞങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ജെഡിഎസ്സും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും യെദ്യൂരപ്പ പറഞ്ഞു.

Exit mobile version