Pravasimalayaly

കര്‍’നാടകം’ ഇനി സ്പീക്കറുടെ കോര്‍ട്ടില്‍

ബെംഗളൂരു : കോടികള്‍ എംഎല്‍എമാര്‍ക്ക് വിലയിടുന്ന കര്‍ണാടക രാഷ്ട്രീയത്തില്‍ ഇനി നിര്‍ണായകം സ്പീക്കര്‍. ഭഎംഎല്‍എ സ്ഥാനം രാജി വെച്ച എട്ടുപേര്‍ ചട്ടം പാലിച്ചില്ലെന്ന സ്പീക്കര്‍. കെ ആര്‍ രമേഷ്. 13 എംഎല്‍എമാര്‍ രാജിവെച്ചതില്‍ എട്ടുപേര്‍ നേരിട്ട് വന്നല്ല രാജി സര്‍പ്പിച്ചെന്നും ഇവരുടെ രാജി അംഗീകരിക്കണമെങ്കില്‍ എംഎല്‍എമാര്‍ നേരിട്ട് വരണമെന്നും രാജിക്ക് പിന്നില്‍ ആരുടേയും പ്രേരണയില്ലെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഭരണഘടന അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവു എന്ന് ഗവര്‍ണര്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് എംഎല്‍എമാരുടെ രാജിക്കത്തുകള്‍ മാത്രമേ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചതായുള്ളുവെന്നും സ്പീക്കര്‍ വ്യക്തമാക്കി. രാജി നല്‍കിയ എംഎല്‍എമാരെ കൂടിക്കാഴ്ച്ചയ്ക്കായി സ്പീക്കര്‍ വിളിച്ചിട്ടുണ്ട്. ഈ മാസം 13 ന് അനന്ത് സിംഗ് നാരായണ്‍ ഗൗഡ എന്നീ എംഎല്‍എമാരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് രാമലിംഗ റെഡ്ഡിയേയും ഗോപാലയ്യയേയും കാണുമെന്നും സ്പീക്കര്‍ അറിയിച്ചു. രാജി ചട്ടങ്ങള്‍ അനുസരിച്ചല്ലെന്ന സ്പീക്കറുടെ നിലപാടോടെ പ്രതിസന്ധികള്‍ മറികടക്കാന്‍ കോണ്‍ഗ്രസിനും ജെഡിഎസും കുടുതല്‍ സമയം കിട്ടുമെന്നാണ് കരുതുന്നത്. രാജിവെച്ച എംഎല്‍എമാര്‍ക്കെതിരെ അയോഗ്യത നടപടിക്ക് കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്തതായാണ് സൂചന. അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക് മന്ത്രിപദവി ഉള്‍പ്പടെ പിന്നീട് വഹിക്കാനാവില്ലെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്.

Exit mobile version