ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ തനിക്ക് കിട്ടിയ കന്നിപ്രസംഗത്തിനുള്ള അവസരത്തില്‍ ഇടുക്കിയുടെ എം പി ഡീന്‍ കുര്യാക്കോസ് ഉപയോഗിച്ചത് കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍. തന്റെ മണ്ഡലത്തിലെ കര്‍ഷക ആത്മഹത്യ പാര്‍ലമെന്റില്‍ ഉന്നയിച്ച് ഇടുക്കിയിലെ കര്‍ഷകരുടെ ദയനീയ ചിത്രം ഡീന്‍ വിവരിച്ചു.കാര്‍ഷിക വായ്പകള്‍ക്കുള്ള മോറട്ടോറിയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റിസര്‍വ്ബാങ്ക് ഇടപെടല്‍ കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയതായും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. പ്രളയദുരന്തം തകര്‍ത്തെറിഞ്ഞ ഇടുക്കിയെ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്ന് എം പി ആവശ്യപ്പെട്ടു. ഇടുക്കിയിലെ കര്‍ഷകര്‍ ആത്മഹത്യയെക്കുറിച്ച് വളരെ വ്യക്തമായ വിശദീകരണം നല്‍കാന്‍ ശ്രമിച്ചു. മൂന്ന് മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിലുടനീളം കാര്‍ഷിക പ്രശ്‌നങ്ങള്‍ മാത്രമായി മുന്നോട്ടുവച്ചത് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും കര്‍ഷക ആത്മഹത്യ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു