Pravasimalayaly

കര്‍ ‘നാടകം’ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാം

ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകം തുടരുന്നു. എപ്പോള്‍ വേണമെങ്കിലും സര്‍ക്കാര്‍ നിലംപതിച്ചേക്കാവുന്ന അവസ്ഥ. എംഎല്‍എ സ്ഥാനം രാജിവെച്ച 10 ഭരണപക്ഷ എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍ തുടരുകയാണ്. മൂന്ന് പേര്‍ ബെംഗളൂരുവിലാണ് ഉള്ളത്. ഇവരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ ശ്രമം തുടരുകയാണ്. രാജിവച്ച മുന്‍ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുമായി കെ സി വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തി. സമ്പൂര്‍ണ മന്ത്രിസഭാ പുനഃസംഘടന റെഡ്ഡി ആവശ്യപ്പെട്ടെന്നാണ് സൂചന. ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കയില്‍ നിന്ന് ഇന്ന് രാത്രി തിരിച്ചെത്തും. എന്നാല്‍ ജൂലൈ 12ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ പുനഃസംഘടിപ്പിക്കണമെന്ന ആലോചന സജീവമാണ്. നിലവിലെ മന്ത്രിസഭയിലുളളവരെ രാജിവപ്പിച്ച് വിമതരെ ഉള്‍പ്പെടുത്താനാണ് നീക്കം. മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ഇതില്‍ തീരുമാനമുണ്ടാകും. അതിനിടെ ബിജെപിയുടെ നീക്കം കൂടുല്‍ സജീവമായിരിക്കുന്നു.

Exit mobile version