Pravasimalayaly

‘കല്യാണപ്രായമായി കാത്തിരിക്കുമോ’ എന്ന് നയന്‍താരയോട് വിഘ്നേഷ്

 

വിഘ്‌നേഷിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് അത്തരത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നയന്‍താര പ്രധാനവേഷത്തിലെത്തുന്ന കോളമാവ് കോകില എന്ന ചിത്രത്തിലെ പാട്ട് ഇന്നലെ പുറത്തിറങ്ങിയിരുന്നു. യോഗേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിലെ കല്യാണ വയസ്സ് എന്ന പാട്ട് വലിയ തരംഗമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

‘കല്യാണ വയസ്സായി കാത്തിരിക്കുമോ? കൊളമാവ് കോകില, നയന്‍താര. എന്നീ ഹാഷ്ടാഗോടുകൂടി ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ സഹിതമാണ് വിദഗ്നേഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘കൃത്യ സമയത്ത് ഇങ്ങനെ ഒരുപാട്ട് തന്നതിന് അനിരുദ്ധിനോടും ശിവകാര്‍ത്തികേയനോടും നന്ദി പറയുന്നു’- വിഘ്‌നേഷ് ശിവന്‍ കുറിച്ചു.

Exit mobile version