Pravasimalayaly

കള്ളപ്പണം വെളുപ്പിക്കൽ; ഉന്നത വിദ്യാഭ്യാസ മന്ത്രി പൊന്‍മുടിയും മകനും ഇഡി റഡാറില്‍; തമിഴ്‌നാട്ടില്‍ വീണ്ടും വ്യാപക റെയ്ഡ്

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയുടെ വീട് അടക്കം ഒന്‍പത് ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന. 

രാവിലെ ഏഴ് മണി മുതലാണ് റെയ്ഡ് തുടങ്ങിയത്. പൊന്‍മുടിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വിഴുപ്പുറത്തെ സൂര്യ എന്‍ജിനീയറിങ് കോളജിലും പരിശോധന നടക്കുന്നുണ്ട്. 

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടേയും മകന്റേയും വീട്ടില്‍ പരിശോധന ആരംഭിച്ചത്. മന്ത്രിക്കു നേരെ അഴിമതിക്കേസുണ്ട്. ഇതിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നു വശ്യപ്പെട്ടു അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി വിസമ്മതിച്ചു. 

ഇഡി റഡാറിനു കീഴില്‍ വരുന്ന തമിഴ്‌നാട്ടിലെ രണ്ടാമത്തെ മന്ത്രിയാണ് പൊന്‍മുടി. നേരത്തെ സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. 

Exit mobile version