തിരുവനന്തപുരം
സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ ഇന്ന് തുറക്കും. രാവിലെ ഒൻപത് മുതലാണ് ഷാപ്പുകൾ തുറക്കുക. പാർസലായി മാത്രമെ കള്ള് വിൽപ്പന നടത്താൻ അനുവാദമുള്ളു. ഒരേ സമയം അഞ്ച് പേരിൽക്കൂടുതൽ ക്യൂ നിൽക്കാൻഅനുവദിക്കില്ല.
ഭക്ഷണവിതരണത്തിനും അനുവാദം നൽകിയിട്ടില്ല. ജീവനക്കാരും കള്ള് വാങ്ങാനെത്തുന്നവരും നിർബന്ധമായുംമാസ്ക്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. ഷാപ്പുകൾ വഴി വ്യാജക്കള്ള് വിൽപ്പനക്ക് സാധ്യതയുണ്ടെന്ന ഇൻറലിജൻസ്റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കാൻ എക്സൈസ് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.