Pravasimalayaly

കശാപ്പു നിരോധനം: ഉത്തരവ് ഭേദഗതി ചെയ്തു, കശാപ്പിനായി മൃഗങ്ങളെ വില്‍ക്കാന്‍ നിയന്ത്രണമില്ല

ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. കന്നുകാലികളെ കൈമാറുന്നത് കശാപ്പിനായല്ല എന്നു സാക്ഷ്യപ്പെടുത്തണം എന്ന നിബന്ധത ഭേദഗതി ചെയ്ത ചട്ടങ്ങളില്‍ ഒഴിവാക്കിയിട്ടുണ്ട്.

കന്നുകാലിച്ചന്തകളില്‍ വില്‍ക്കുന്ന മൃഗങ്ങള്‍ അറവിനായല്ല വില്‍ക്കപ്പെടുന്നത് എന്ന് ഉറപ്പുവരുത്തണമെന്നാണ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വിവാദ ചട്ടങ്ങളില്‍ നിര്‍ദേശിച്ചിരുന്നത്. ഇതിനായി സാക്ഷ്യപത്രം ഹാജരാക്കണമെന്നും ചട്ടങ്ങളില്‍ നിര്‍ദേശിച്ചിരുന്നു. ഫലത്തില്‍ കന്നുകാലി കശാപ്പ് നിരോധിക്കുന്നതായിരുന്നു കേന്ദ്രം പുറത്തിറക്കിയ ചട്ടങ്ങള്‍. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. കശാപ്പ് എന്ന വാക്ക് ഒഴിവാക്കിയാണ് ഇപ്പോള്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഭേദഗതി ചെയ്ത ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ആരോഗ്യമില്ലാത്തതോ ചെറിയതോ ആയ കന്നുകാലികളെ ചന്തകളില്‍ വില്‍ക്കരുതെന്ന നിബന്ധന പുതി ഉത്തരവിലും നിലനില്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന കടരു ഭേദഗതികള്‍ രാജ്യത്തെ വിവിധ കോടതികള്‍ സ്‌റ്റേചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതി രാജ്യവ്യാപക സ്റ്റേയും ഏര്‍പ്പെടുത്തി. കന്നുകാലി കശാപ്പ് നിരോധിക്കുന്നതും ഇതുവഴി നിരവധി പേരുടെ ഉപജീവനത്തിന് വിഘാതമാവുന്നതുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

Exit mobile version