ന്യൂഡല്‍ഹി: കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് ഇന്ത്യക്കാര്‍ കുടുങ്ങി. 150 ലധികം ഇന്ത്യന്‍ തൊഴിലാളികള്‍ കുടുങ്ങിയതായാണ് സൂചന. ടെങ്കിസ് എന്ന സ്ഥലത്തെ എണ്ണപ്പാടത്തു കുടുങ്ങിയവരില്‍ മലയാളികളുമുണ്ടെന്നാണ് പ്രാഥമീക സൂചന ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വ്യാപിച്ചതെന്നാണ് വിവരം. ഇന്ത്യന്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വിദേശകാര്യ മന്ത്രാലയം ഇടപെട്ടാല്‍ അല്ലാതെ അവിടെ നിന്ന് പുറത്ത് വരാന്‍ വേറെ വഴിയില്ലെന്നു അവിടെ അകപ്പെട്ട മലയാളി യുവാവ് കേരളത്തിലെ ഒരു പ്രമുഖ ചാനലിനോട് അറിയിച്ചു. സഹായം അഭ്യര്‍ഥിച്ച് വിദേശകാര്യ മന്ത്രാലയത്തെ തൊഴിലാളികള്‍ സമീപിച്ചിട്ടുണ്ട്. തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടി തുടങ്ങിയെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. അവിടുത്തെ പ്രദേശവാസികളും എണ്ണപ്പാടത്തെ തൊഴിലാളികളായ ഇന്ത്യക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും രണ്ട് ഇന്ത്യക്കാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റെന്നും വി മുരളീധരന്‍ അറിയിച്ചു.