കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനെന്ന് മന്ത്രി മണി

0
33

പത്തനംതിട്ട: പോലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നുവെന്ന് മന്ത്രി എം.എം മണി. മന്ത്രിയുടെ നിയോജകമണ്ഡല്ത്തില്‍പ്പെട്ട നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് രാജ്കുമാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എല്ലാമുണ്ടായിട്ടുള്ളത്. പ്രതി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്‍പ് മര്‍ദ്ദനം ഏറ്റിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നു മന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു. . പോലീസിനെതിരെ താന്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും എം എം മണി ആരോപിച്ചു. തട്ടിപ്പ് നടത്തിയവരെല്ലാം രാജ്കുമാറിനെ മര്‍ദ്ദിച്ചെന്നും മരണത്തില്‍ പരാതി പറയുന്നവരാണ് തട്ടിപ്പിന് പിന്നിലെന്നും എം എം മണി പത്തനംതിട്ടയില്‍ ആരോപിച്ചിരുന്നു..

Leave a Reply