Pravasimalayaly

കാഞ്ഞിരത്താനത്തിന്റെ മുത്ത് സംഗീത ലോക ചിത്രങ്ങളുടെ പട്ടികയിൽ റോയി കാഞ്ഞിരത്താനം

സ്പെഷ്യൽ റിപ്പോർട്ടർ

മലയാള സിനിമയിലെ യുവ സൂപ്പർ സ്റ്റാർ ടോവിനോ തോമസ് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്ത് വിട്ട ഹൃദയകാരിയായ ഗാനം അതിന്റെ വരികൾകൊണ്ടും സംഗീതം കൊണ്ടും ലോക ശ്രദ്ധ ആകര്ഷിച്ചിരിയ്ക്കുന്നു. മലയാളത്തിൽ ഒരുപിടി റൊമാന്റിക് ഹിറ്റുകൾ സമ്മാനിച്ച സുപ്രസിദ്ധ സംഗീത സംവിധായകൻ ശ്രീ ഔസേപ്പച്ചൻ സംഗീതം നൽകിയ ഈ ഗാനത്തിന് രചന നിർവഹിച്ചിരിയ്ക്കുന്നത് കോട്ടയം കാഞ്ഞിരത്താനം സ്വദേശി റോയി കാഞ്ഞിരത്താനമാണ്.

ഗാനഗന്ധർവൻ ഡോക്ടർ കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, എസ് ജാനകി, വേണുഗോപാൽ, കെ എസ് ചിത്ര, മിന്മിനി തുടങ്ങിയ തുടങ്ങിയ പ്രസിദ്ധ ഗായകരുൾപ്പെടെ നിരവധി ഗായകർക്കായി നാന്നൂറോളം പാട്ടുകൾ രചിച്ച റോയ് കാഞ്ഞിരത്താനം രചിച്ച ഗാനങ്ങൾ ഇതിനോടകം തന്നെ ജനലക്ഷങ്ങൾ ഏറ്റെടുത്തിരിയ്ക്കുന്നു. ഞാൻ എഴുതിയ വരികൾ ഔസേപ്പച്ചൻ മാസ്റ്റർ വായിച്ചത് തന്നെ ഭാഗ്യമായി കരുതുന്നുവെന്നാണ് റോയ് അഭിപ്രായപെട്ടത്. റോയ് എഴുതിയ വരികൾ തിരുത്താതെ തന്നെ മാസ്റ്റർ ഈണം ഇട്ടത് വരികളുടെ സൗന്ദര്യം വെളിവാക്കുന്നു. മാസ്റ്റർ ഒരു സംഗീതമാണ്.. ഇതാണ് സംഗീതം.. ഗാനരചയത്തിനാവിന്റെ വാക്കുകൾ.. സിനിമയ്ക്ക് അപ്പുറം അധികം സംഗീതം ചെയ്യാത്ത ഔസേപ്പച്ചൻ മാസ്റ്റർ ഈ ഗാനം ഏറ്റെടുത്തതിന്റെ കാരണം വരികൾ കൂടിയാണ്.

കൊറോണ കാലത്ത് ലോകം ഒരുമിയ്ക്കുക എന്ന ആശയവുമായി സ്കോട്ലൻഡിലെ എബിസൺ ജോസ് ഔസേപ്പച്ചൻ മാസ്റ്ററോട് പങ്കുവെച്ച ആശയമാണ് ഇപ്പോൾ സംഗീതമായി വളർന്നത്. പത്മശ്രീ ജയറാം ആമുഖം പറഞ്ഞിരിയ്ക്കുന്ന ഗാനത്തിന്റെ ആദ്യവരി പാടിയത് ഔസേപ്പച്ചൻ മാസ്റ്റർ തന്നെയാണ്. അതിന് ശേഷം ലോകത്തെ പത്തൊൻപത് രാജ്യങ്ങളിലിരുന്ന് പത്തൊൻപത് ഗായകരാണ് മനോഹരമായ വരികൾക്കും സുന്ദരമായ സംഗീതത്തിനും ശബ്ദം നൽകിയിരിക്കുന്നത്. ഗുരുവിനൊപ്പം പാടാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇവരെല്ലാവരും.

പാതിരാമഴയെതോ.. കാതോടുകാതോരം തുടങ്ങിയ എണ്ണം പറഞ്ഞ ഔസേപ്പച്ചൻ ഹിറ്റുകളോടോപ്പം കാഞ്ഞിരത്താനത്തിന്റെ യശ്ശസ് ലോകമാകാമാനം ഉയർത്തിയ പ്രിയ കലാകാരൻ റോയ് കാഞ്ഞിരത്താനം അദ്ദേഹത്തിന്റെ തൂലികയിൽ ചാലിച്ച വരികൾ ഈ മഹാമാരിയുടെ കാലത്ത് ജനലക്ഷങ്ങൾക്ക് സാന്ത്വനമേകുമ്പോൾ ഓരോ കാഞ്ഞിരത്താനംകാരനും അഭിമാനിയ്ക്കുവാൻ വക നൽകുന്നു

Exit mobile version