കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ഏതാണ്ട് 4 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ സംസ്ഥാനത്തെ 1535 കേന്ദ്രങ്ങളിലായി കെ.എ.എസിൻ്റെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 ന് എഴുതും.
രണ്ടു പേപ്പറുകൾ അടങ്ങിയ പ്രാഥമിക പരീക്ഷ, രാവിലെയും ഉച്ചയ്ക്കും രണ്ടു ഘട്ടമായാണ് നടത്തുന്നത്.
ചരിത്രവും ശാസ്ത്രവും സമകാലിക സംഭവങ്ങളും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഉദ്യോഗാർത്ഥികൾക്കുള്ള അറിവും, ഭാഷനൈപുണ്യവും പരിശോധിക്കാൻ ഉതകുന്ന തരത്തിലാണ് ചോദ്യങ്ങൾ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഇതിൻ്റെ ഫലം അറിവായതിനു ശേഷമാണ് സിവിൽ സർവീസ് പരീക്ഷയിലേതുപോലെ മെയിൻസ് പരീക്ഷയും അഭിമുഖവുമുൾപ്പെടെയുള്ള അടുത്ത ഘട്ടങ്ങളിലേയ്ക്ക് കടക്കുന്നത്.
കേരളത്തിൽ ആദ്യമായിട്ടാണ് സിവിൽ സർവീസിന് സമാനമായ പരീക്ഷ നടക്കുന്നത്.