Saturday, January 11, 2025
HomeNewsKeralaകാനം രാജേന്ദ്രന്റെ വിയോ​ഗം; ഇന്നത്തെ ന‌വകേരള സദസ് മാറ്റിവെച്ചു

കാനം രാജേന്ദ്രന്റെ വിയോ​ഗം; ഇന്നത്തെ ന‌വകേരള സദസ് മാറ്റിവെച്ചു

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോ​ഗത്തെത്തുടര്‍ന്ന് നവകേരള സദസ്സിന്റെ ശനിയാഴ്ചത്തെ പരിപാടികള്‍ മാറ്റിവെച്ചു. സംസ്കാരത്തിന് ശേഷം ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് പെരുമ്പാവൂരിൽ നിന്നും പര്യടനം തുടരും. തുടർന്ന് 3.30 കോതമംഗലം, 4.30  മൂവാറ്റുപുഴ, 6.30 തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികൾ. 

കാനത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ചശേഷമാണ് യോഗം ചേർന്നത്.

ശനിയാഴ്ച രാവിലെ എട്ടിന് വിമാനമാര്‍ഗം കൊച്ചിയില്‍ നിന്ന് കാനത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ആദ്യം ജഗതിയിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടു വരെ പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തിരുവനന്തപുരത്തു നിന്ന് വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഞായറാഴ്ച വാഴൂരിലെ വീട്ടിലാണ് സംസ്‌കാരം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments