Sunday, October 6, 2024
HomeMoviesMovie News'കായംകുളം കൊച്ചുണ്ണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

‘കായംകുളം കൊച്ചുണ്ണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

 

 

നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിനാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊച്ചുണ്ണിയുടെ ചങ്ങാതിയായ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലുമെത്തുന്നു. പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. സണ്ണി വെയ്ന്‍, ബാബു ആന്റണി, മണികണ്ഠന്‍, തെസ്നി ഖാന്‍, ഷൈന്‍ ടോം ചാക്കോ, സുദേവ് നായര്‍, ജൂഡ് ആന്റണി, പ്രിയങ്ക തിമേഷ്, അശ്വിനി ചന്ദ്രശേഖര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ബോബി സഞ്ജയ്മാരുടെതാണ് തിരക്കഥ. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുമന്നത് ഗോകുലം ഗോപാലനാണ്. ക്യാമറ ബിനോദ് പ്രധാന്‍, സംഗീതം ഗോപീസുന്ദര്‍.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments