Pravasimalayaly

കാരണം കാണിക്കല്‍ നോട്ടീസ് കൈപ്പറ്റി, മറുപടിയില്ല, നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് പോകും

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ കടുത്ത നടപടിയിലക്ക് എംവിഡി. നടന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിയാണ് എംവിഡി ആരംഭിച്ചത്. ജൂലൈ മാസത്തിലുണ്ടായ അപകടത്തിന് പിന്നാലെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് എംവിഡി നല്‍കിയ നോട്ടീസിന് മൂന്ന് തവണയും സുരാജ് വെഞ്ഞാറമൂട് പ്രതികരിക്കാതെ വന്നതോടെയാണ് ശക്തമായ നടപടിക്ക് വകുപ്പ് ഒരുങ്ങുന്നത്.ജൂലൈ മാലം 29ന് രാത്രി കൊച്ചി തമ്മനം കാരണക്കോടം റോഡിലാണ് നടന്റെ വാഹനം ജൂലൈ മാലം 29ന് രാത്രി കൊച്ചി തമ്മനം കാരണക്കോടം റോഡിലാണ് നടന്റെ വാഹനം ഇടിച്ച് അപകടമുണ്ടായത്. മഞ്ചേരി സ്വദേശിയായ 31കാരനാണ് അപകടത്തില്‍ പരിക്കേറ്റത്. പാലാരിവട്ടം പൊലീസാണ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് എംവിഡി നല്‍കിയ നോട്ടീസ് സുരാജ് കൈപ്പറ്റിയ രസീത് ആര്‍ടിഒയ്ക്ക് ലഭിച്ചിരുന്നു.ഇതിന് പിന്നാലെയാണ് നടപടി ആരംഭിച്ചത്. അപകടത്തിന് പിന്നാലെ നടന്റെ കാര്‍ എംവിഡി പരിശോധിച്ചിരുന്നു. ഗതാഗത നിയമങ്ങളേക്കുറിച്ചുള്ള ക്ലാസില്‍ സുരാജ് പങ്കെടുക്കണമെന്നും എംവിഡി അറിയിച്ചിരുന്നു.

Exit mobile version