കാര്യവട്ടത്ത് വീണ്ടും അന്താരാഷ്ട്ര ഏകദിനം; ഇന്ത്യ-വിന്‍ഡീസ് മത്സരം നവംബറില്‍

0
80

 


തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകും. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് പരമ്പരയിലെ അഞ്ചാം ഏകദിന മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നത്. നവംബര്‍ ഒന്നിനാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. മുംബൈയില്‍ ചേര്‍ന്ന ബി.സി.സി.ഐ ഫിക്സ്ച്ചര്‍ കമ്മിറ്റിയാണ് മത്സരം തീരുമാനിച്ചത്. ആകെ മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ടി ട്വന്റിയുമാണ് വിന്‍ഡീസന്റെ ഇന്ത്യ പര്യടനത്തിലുള്ളത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിന് നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ടി ട്വന്റി മത്സരത്തിന് പിന്നാലെയാണ് വീണ്ടും ഒരു അന്താരാഷ്ട്ര മത്സരത്തിന് കാര്യവട്ടം വേദിയാകുന്നത്. 1988 ജനുവരി 25-നാണ് തിരുവനന്തപുരം ആദ്യമായി ഒരു അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിന് വേദിയായത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയമായിരുന്നു അന്ന് വേദി. വെസ്റ്റിന്‍ഡീസും ഇന്ത്യയും തമ്മിലായിരുന്നു അന്നും മത്സരം. ഒമ്പത് റണ്‍സിന് അന്ന് വിജയം വിന്‍ഡീസിനായിരുന്നു.

Leave a Reply