കാര്‍ യാത്രികരായ ദമ്പതികളെ മര്‍ദ്ദിച്ച സംഭവം; നടക്കാവ് എസ്ഐയെ സസ്‌പെൻഡ് ചെയ്‌തു

0
26

വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട ത‌ര്‍ക്കത്തില്‍ കാര്‍ യാത്രികരായ ദമ്ബതികളെ ആക്രമിച്ച നടക്കാവ് ഗ്രേഡ് എസ് ഐ വിനോദ് കുമാറിന് സസ്‌പെൻഷൻ.

ബൈക്കിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. വിനോദ് കുമാറും സഹോദരനും മര്‍ദ്ദിച്ചെന്ന് ആക്രമണത്തിനിരയായ യുവതി പരാതിപ്പെട്ടിരുന്നു.

സംഭവത്തില്‍ നാല്‌പേര്‍ക്കെതിരെ കേസെടുത്തിരുന്നു. മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുള്ള സംഘത്തെ ഒരു പ്രകോപനവുമില്ലാതെ മര്‍ദ്ദിച്ചെന്നാണ് ആക്രമണത്തിനിരയായ യുവതി അത്തോളി സ്വദേശി അഫ്ന അബ്ദുള്‍ നാഫിക്ക് നല്‍കിയ പരാതി.ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.

ബന്ധുവിന്റെ വിവാഹപാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് എസ്‌ഐ ഉള്‍പ്പെട്ട സംഘം ഇതുവഴി വന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് അഫ്‌ന പരാതിയില്‍ പറയുന്നു.തങ്ങള്‍ സഞ്ചരിച്ച വാഹനം തകര്‍ക്കാൻ ശ്രമിച്ചെന്നും യുവതി പരാതിപ്പെട്ടിരുന്നു.

Leave a Reply