കാറപകടത്തില്‍ ഷമിക്ക് പരിക്കേറ്റിട്ടില്ല; വിശദീകരണവുമായി ഡറാഡൂണ്‍ പൊലീസ്

0
32

കാറപകടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് പരിക്കേറ്റിട്ടില്ലെന്ന് പൊലീസ്. ഡറാഡൂണ്‍ പൊലീസാണ് ഷമിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയത്.

ഡെറാഡൂണില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ മുഹമ്മദ് ഷമി സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടയിയിടിച്ച് താരത്തിന് ഗുരുതരമായി പരിക്കേറ്റതായി എഎന്‍ഐ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡെറാഡൂണ്‍ പൊലീസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ഷമിയുടെ സംഘത്തിലുണ്ടായിരുന്ന ഒരു വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ട കാറിലല്ല മുഹമ്മദ് ഷമി ഉണ്ടായിരുന്നതെന്നാണ് പൊലീസ് വീശദീകരണം.മുഹമ്മദ് ഷമി ഇതുവരെ ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

Leave a Reply