Pravasimalayaly

കാലവര്‍ഷം ഇന്നെത്തും: ഞായറാഴ്ചവരെ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച കാലവര്‍ഷമെത്തുന്നതിന് അനുകൂല സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ വകുപ്പ്. 31-ന് എത്തിച്ചേരുമെന്നാണ് നേരത്തേ പ്രവചിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു എത്തിയത്. കേരളതീരത്ത് ശക്തമായ പടിഞ്ഞാറന്‍കാറ്റ് നിലനില്‍ക്കുന്നതിനാല്‍ ജൂണ്‍ രണ്ടുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.തെക്കന്‍ കേരളതീരം, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. മീന്‍പിടിത്തത്തിന് പോകരുതെന്നും അറിയിപ്പുണ്ട്.മഞ്ഞ മുന്നറിയിപ്പ്വ്യാഴാഴ്ച: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്.വെള്ളിയാഴ്ച: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്.

Exit mobile version