Pravasimalayaly

കാസ്റ്റിങ് കൗച്ച് ജീവിത മാര്‍ഗം നല്‍കുന്നു, പെണ്‍കുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുന്നു:വിവദ പ്രസ്ഥാവനയുമായി സരോജ് ഖാന്‍

കാസ്റ്റിങ് കൗച്ചിലൂടെ ആരും ലൈംഗിക ചൂഷണം നടത്തുന്നില്ലെന്നും പെണ്‍കുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് മുന്‍ കൊറിയോഗ്രാഫര്‍ സരോജ് ഖാന്‍.കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ ബോളിവുഡിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയായാണ് 69കാരി ഇക്കാര്യം പറഞ്ഞത്.

കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കാസ്റ്റിങ് കൗച്ച് ജീവിത മാര്‍ഗം നല്‍കുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുന്നു. ഇവിടെ ആരും ലൈംഗിക ചൂഷണം ഒന്നും നടത്തുന്നില്ല.ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരു പെണ്‍കുട്ടി തട്ടിയെടുക്കുന്നു. ഒരു സര്‍ക്കാര്‍ വരുന്നത് പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തിട്ടല്ലേ? സര്‍ക്കാരിലും അതാകാമെങ്കില്‍ സിനിമയിലും ആകാം. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ഇത്തരം കാര്യങ്ങളില്‍ വീഴാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അങ്ങനെ സംഭവിക്കുകയില്ല. എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നത്. സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയരുത്. കാരണം സിനിമ എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാമാണ്’. സരോജ് ഖാന്‍ പറഞ്ഞു.

സരോജ് ഖാന്റെ പ്രസ്താവനക്കെതിരെ സിനിമാ, രാഷ്ട്രീയ മേഖലയിലുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട.് സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന പ്രസ്താവനയാണ് മുതിര്‍ന്ന നൃത്ത സംവിധായികയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നു.സംഗതി പുലിവാലായപ്പോള്‍ സരോജ് ഖാന്‍ മാപ്പപേക്ഷയുമായി രംഗത്ത് വന്നു. തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് തരണമെന്നും സരോജ് ഖാന്‍ പറഞ്ഞു.

Exit mobile version