Pravasimalayaly

കാ​വ​ൽ നാ​യ്ക്ക​ൾ കു​ര​ച്ചി​ട്ടും ഉ​റ​ക്കം ന​ടി​ച്ചാ​ൽ ക​ടി​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്

ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കള്‍ കുരച്ചിട്ടും ഉറക്കം നടിക്കുകയാണെങ്കില്‍ കടിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്. വാര്‍ത്തകളിലെ സത്യത്തേക്കാളേറെ മാധ്യമ മുതലാളിമാരുടെ താത്പര്യസംരക്ഷണത്തിനായുള്ള വീക്ഷണങ്ങള്‍ വരുന്നതു നല്ല പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂഡീഷ്യറിയും മാധ്യമങ്ങളുമാണ് ജനാധിപത്യത്തിന്റെ രണ്ട് കാവല്‍നായ്ക്കള്‍. യജമാനന്റെ സ്വത്തിന് ഭീഷണി നേരിടുന്‌പോഴാണ് കാവല്‍ നായ്ക്കള്‍ കുരയ്ക്കുന്നത്. പല തവണ കുരച്ചിട്ടും യജമാനന്‍ വീണ്ടും ഉറക്കം നടിക്കുകയാണെങ്കില്‍ അവരെ ഉണര്‍ത്താനായി കടിക്കാന്‍ നിര്‍ബന്ധിതമാകും. യജമാനനോടുള്ള പ്രതിബദ്ധത കൊണ്ടാണ് ഇങ്ങിനെ കടിക്കുക. ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാന്‍ കാവല്‍ നായ്ക്കളെ കടിക്കാന്‍ നിര്‍ബന്ധിതമാക്കരുത്- ജസ്റ്റീസ് കുര്യന്‍ ജോസഫ് മുന്നറിയിപ്പു നല്‍കി.

സുപ്രീം കോടതിയിലെ തെറ്റായ നടപടികള്‍ക്കും നീക്കങ്ങള്‍ക്കുമെതിരേ പരസ്യമായി പത്രസമ്മേളനം നടത്തിയ നാലു മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളാണ് ഇദ്ദേഹം. ചീഫ് ജസ്റ്റീസിനു മാസ്റ്റര്‍ ഓഫ് ദ റോസ്റ്റര്‍ എന്ന നിലയില്‍ അധികാരം ഉണ്ടെങ്കിലും ഭരണഘടനാപരമായ പദവി പൊതുനന്‍മയ്ക്ക് ഉതകുന്ന രീതിയില്‍ വിനിയോഗിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റീസ് ചെലമേശ്വര്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

Exit mobile version