Pravasimalayaly

കിടന്നു കൊടുക്കുന്നത് കൊണ്ട് ഒരു സ്ത്രീയും ഒന്നും നേടുന്നില്ല ; പറ്റില്ലെന്ന് പറയാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും കമല്‍ഹാസന്‍

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിംഗിനെതിരേ തുറന്നടിച്ച് യൂണിവേഴ്‌സല്‍താരം കമല്‍ഹാസന്‍. ഇതുകൊണ്ട് ഒരു സ്ത്രീകള്‍ക്കും ഗുണം കിട്ടില്ല. മറിച്ച് തന്റെ മകള്‍ ഉള്‍പ്പെടെ സിനിമയിലുള്ള സകല സ്ത്രീകളുടെ അവകാശങ്ങള്‍ കുറയ്ക്കാനേ ഉപകരിക്കു എന്ന കമല്‍പറഞ്ഞു. ഇരുന്നു കൊടുക്കാനും കിടന്നു കൊടുക്കാനും അത്തരം ചൂഷണങ്ങളെ നിഷേധിക്കാനും തൊഴിച്ച് ഓടിക്കാനും സ്ത്രീകള്‍ക്ക് അവകാശമുണ്ട്.

ആരെങ്കിലും അതിനെ അനുകൂലിക്കുന്നുണ്ടെങ്കില്‍ അവര്‍ തന്റെ സിനിമയിലെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും എതിരായിരിക്കുമെന്നും കമല്‍ പറഞ്ഞു. ഇത് ഗുണമുള്ള ഏര്‍പ്പാടാണെന്ന് ആരും പറയില്ല. ഇത്തരം കാര്യങ്ങള്‍ വ്യവസായത്തിലുള്ള എന്റെ സഹോദരിമാരുടേയും മകളുടെയും അവകാശങ്ങള്‍ കുറയ്ക്കുന്നതാണ്. കിടക്ക വേണ്ടെന്ന് പറയാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്. അക്കാര്യം അങ്ങനെ പറയാനും അതിനെ ന്യായീകരിക്കുന്നില്ലെന്നും നിലപാട് എടുക്കാന്‍ അവരെ അനുവദിക്കണമെന്നും കമല്‍ പറഞ്ഞു.

കാസ്റ്റിംഗ് കൗച്ചിംഗിന്റെ കാര്യത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരിയുടെ പ്രതികരണവും കമല്‍ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. കൗച്ചിംഗ് എന്നത് ഒരു അപ്രിയസത്യം തന്നെയാണെന്നും സിനിമാ വ്യവസായത്തില്‍ മാത്രമല്ല ലോകത്തെ എല്ലാ തൊഴിലിടങ്ങളിലും ചിലപ്പോള്‍ പാര്‍ലമെന്റിനെ വരെ ഇത് ബാധിച്ചിട്ടുണ്ടെന്നുമായിരുന്നു രേണുകാ ചൗധരിപറഞ്ഞ്. ഇത് രാഷ്ട്രീയത്തിലെ മറ്റൊരു അഴിമതിയാണെന്നും ഇതിനെ പുറത്താക്കേണ്ടതുണ്ടെന്നും കമല്‍ പറഞ്ഞു. സിനിമാകുടുംബമായ കമലിന്റെ മക്കള്‍ ശ്രുതിഹാസനും അക്ഷരയും അറിയപ്പെടുന്ന നടിമാരുമാണ്.

Exit mobile version