Pravasimalayaly

കിലോയ്ക്ക് 500രൂപ,​ കശാപ്പ് ചെയ്യാൻ പാലക്കാട് നിന്ന് വിദഗ്ദ്ധർ: ഒട്ടകത്തിന്റെ ഇറച്ചിക്ക് ആവശ്യക്കാരേറെ

പാലക്കാട്: ആട്,​ കോഴി,​ പോത്ത്,കാട, മുയൽ… ഇവയുടെയൊക്കെ ഇറച്ചിയുടെ രുചിയറിഞ്ഞവരാണ് മലയാളികൾ. എന്നാൽ ആറേബ്യൻ നാടുകളിൽ പോയവർ അല്ലാതെ ഒട്ടക ഇറച്ചി കഴിച്ചവർ എത്രപേരുണ്ട് കേരളത്തിൽ?​ ആഗ്രഹമുണ്ടെങ്കിലും മിക്കവർക്കും കഴിക്കാൻ അവസരം ലഭിച്ച് കാണില്ല. അത്തരത്തിലുള്ള ആളുകൾക്ക് ഒട്ടകമാംസത്തിന്റെ രുചി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാട്ടിലെ ഒരുകൂട്ടം യുവാക്കൾ മുന്നിട്ടിറങ്ങി.

ഈ യുവാക്കൾ നാട്ടിലെ ഏജൻസിയുമായി ബന്ധപ്പെടുകയും, കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്ന് ഒട്ടകത്തെ പാലക്കാട് എത്തിക്കുകയും ചെയ്തു.അവിടെ നിന്ന് ലോറിയിൽ കരുവാകുണ്ട് തരുശിയിൽ കൊണ്ടുപോയി.

കശാപ്പ് ചെയ്യാൻ പാലക്കാട് നിന്ന് വിന്ന് വിദഗ്ദ്ധരെ കൊണ്ടുവരികയും ചെയ്തു. ഒട്ടകത്തെ കൊണ്ടുവന്നത് നാട്ടുകാർക്കും കൗതുകയമായി. ആളുകൾ കൂട്ടമായെത്തി. ഉച്ചയോടെ കശാപ്പ് ചെയ്ത ഒട്ടത്തിന്റെ ഇറച്ചിക്ക് ആവശ്യക്കാരേറെയായിരുന്നു. നിമിഷനേരം കൊണ്ടാണ് കിലോയ്ക്ക് 500 രൂപ വിലയിട്ട ഇറച്ചി വിറ്റുപോയത്. കിട്ടാതെ നിരാശരായി മടങ്ങിയവരും നിരവധിയാണ്.

Exit mobile version