കീഴാറ്റൂരില്‍ പുതിയ നീക്കവുമായി സിപിഎം; പുറത്താക്കിയവരെ തിരികെയെടുക്കാന്‍ ജയരാജന്‍ രംഗത്ത്

0
36

കണ്ണൂര്‍: വയല്‍ നികത്തി ഹൈവേ നിര്‍മ്മിക്കുന്നതിന് എതിരെ സമരം നടക്കുന്ന കീഴാറ്റൂരില്‍ പുതിയ നീക്കവുമായി സിപിഎം. സമരം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ തിരികെയെടുക്കാന്‍ നീക്കം. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരികെവിളിക്കാനാണ് തീരുമാനം. ഇവരെ പി.ജയരാജാന്‍ വീടുകളിലെത്തി കാണുകയാണ്.

ചൊവ്വാഴ്ച നടന്ന ഏര്യ കമ്മിറ്റി യോഗത്തിലാണ് പുറത്താക്കിയവരെ തിരികെയടുക്കാന്‍ തീരുമാനമായത്. വയല്‍ക്കിളി സമരം മേഖലയില്‍ പാര്‍ട്ടിക്കെതിരെ ശക്തമായ ജനവികാരം ഇളക്കിവിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പുറത്താക്കിയവരെ തിരിച്ചെടുക്കാന്‍ നീക്കം നടക്കുന്നത്.

പതിനൊന്നുപേരെയാണ് പുറത്താക്കിയിരുന്നത്. ഇവരെ തിരിച്ചെടുക്കുന്നതുവഴി വയല്‍ക്കിളി സമരത്തിന്റെ ശക്തികുറക്കാമെന്നും ബിജെപിയുടെ ഇടപെടല്‍ ഇല്ലാതാക്കാമെന്നും പാര്‍ട്ടി പ്രാദേശിക നേതൃത്വം വിലയിരുത്തുന്നു.

Leave a Reply