Pravasimalayaly

കുട്ടനാട്ടിൽ “ഉടക്കി” യുഡിഎഫ്: സീറ്റിന് അവകാശവാദവുമായി കോൺഗ്രസും

കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സീറ്റ് തർക്കം തുടരുന്നു. യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസ്‌ (എം) ആണ് കുട്ടനാട് സീറ്റിൽ മത്സരിച്ചുകൊണ്ടിരുന്നത്. എന്നാൽ ജോസ് കെ മാണി-പി ജെ ജോസഫ് വിഭാഗങ്ങളുടെ തർക്കമാണ് ഇപ്പോളത്തെ പ്രതിസന്ധിയ്ക്ക് കാരണമാകുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് എബ്രഹാം സ്‌ഥാനാർഥി ആവുമെന്ന് പി ജെ ജോസഫ് പ്രഖ്യാപിക്കുകയും ചെയ്തു. കേരള കോൺഗ്രസ്‌ ജേക്കബ്ലെ ജോണി നെല്ലൂർ വിഭാഗവുമായുള്ള ലയനവും ജോസഫ് വിഭാഗത്തിന് കരുത്ത് നൽകും. ജോസ് കെ മാണി വിഭാഗവും ശക്തമായി രംഗത്ത് വന്നതോടെയാണ് കോൺഗ്രെസും അവകാശ വാദവുമായി എത്തുന്നത്. കേരള കോൺഗ്രസ്‌ എം ലെ തർക്കം പാലായിലെ ദുരവസ്‌ഥ കുട്ടനാട് തുടരുമെന്ന വിലയിരുത്തലാണ് കോൺഗ്രസിൽ ഉള്ളത്. കുട്ടനാടിന് പകരം മറ്റൊരു സീറ്റ് നല്കാമെന്നുള്ള ഫോർമുല ആണ് കോൺഗ്രസ്‌ മുന്നോട്ട് വെയ്ക്കുന്നത്. ജോസഫ് വാഴയ്ക്കൻ, എം ലിജു, സജി ജോസഫ് തുടങ്ങിയവരുടെ പേരുകൾ കോൺഗ്രസ്‌ മുൻപോട്ട് വയ്ക്കുന്നു. ജോസഫ് വാഴയ്ക്കൻ മത്സരിക്കുകയാണെങ്കിൽ മുൻപ് വാഴയ്ക്കൻ മത്സരിച്ച മൂവാറ്റുപുഴ ആവും കേരള കോൺഗ്രസിന് നൽകുക. അങ്ങനെ വരുമ്പോൾ ജോണി നെല്ലൂരിന് മൂവാറ്റുപുഴയിൽ അടുത്ത തവണ മത്സരിക്കുവാനുള്ള സാധ്യതയും തെളിഞ്ഞ് വരും. ചുരുക്കത്തിൽ കേരള കോൺഗ്രസുകളിലെ പിളർപ്പിനും കൂടിച്ചേരലിനും കോൺഗ്രസിന്റെ നിശബ്ദ സാന്നിധ്യം ഉണ്ടെന്നുള്ളതാണ് സൂചനകൾ വ്യക്തമാക്കുന്നത്.

Exit mobile version