Pravasimalayaly

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് സാധ്യത മങ്ങുന്നു

തിരുവനന്തപുരം

കുട്ടനാട്, ചവറ മണ്ഡലങ്ങളിലേ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത കുറവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ.

നിലവിലെ ഭരണകാലം ഒരു വര്ഷം കൂടി ഉണ്ടെങ്കിൽ മാത്രമേ തിരഞ്ഞെടുപ്പ് നടത്താറുള്ളു. പിണറായി വിജയൻ സർക്കാരിന്റെ കാലാവധി അടുത്ത വർഷം മെയ്‌ മാസത്തോടെ അവസാനിക്കുമെന്നതിനാൽ ഉപതിരഞ്ഞെടുപ്പ് ഈ വർഷം മെയ്‌ മാസം നടത്തേണ്ടതുണ്ട്. അതിനായി ഏപ്രിൽ അവസാനമോ മെയ്‌ ആദ്യമൊ വിജ്ഞാപനം വരേണ്ടതുണ്ട്. അതിനാലാണ് തിരഞ്ഞെടുപ്പ് നടത്തിപ്പിൽ അനിശ്ചിതത്വം ഉണ്ടായിരിക്കുന്നത്. കേരളത്തിൽ മാത്രമായി തിരഞ്ഞെടുപ്പ് നടത്തുവാനും സാധ്യത ഇല്ല.

Exit mobile version