കൊച്ചി
കുരുത്തോലയും ദിവ്യകാരുണ്യ സ്വീകരണവും ഗീതങ്ങളും ഇല്ലാതെ ക്രൈസ്തവ ലോകം ഇന്ന് ഓശാന ആചരിക്കുന്നു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2:30 ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ മുഖ്യ കാർമികത്വത്തിൽ തിരുക്കർമ്മങ്ങൾ നടത്തും. ജനപങ്കാളിത്തമില്ലാതെ നടത്തുന്ന തിരുക്കർമ്മങ്ങൾ വത്തിക്കാൻ മീഡിയ ജനങ്ങളിൽ എത്തിയ്ക്കും.
എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൌസില്‍ നടന്ന ശുശ്രൂഷകള്‍ക്ക് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലിമീസ് കത്തോലിക്ക ബാവയും പാളയം സെന്‍റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് സൂസപാക്യവും മുഖ്യകാര്‍മ്മികത്വം വഹിച്ചു.