കുരുന്ന് ജീവന്റ തുടിപ്പിനായി ആലപ്പുഴയില്‍നിന്ന് ആംബുലന്‍സ് തിരുവനന്തപുരത്ത് എത്തിയത് 1.40 മണിക്കൂര്‍ കൊണ്ട്, ഡ്രൈവര്‍ സലാം അകമ്പടി വാഹനങ്ങളില്ലാതെ താണ്ടിയത് നാലു ജില്ലകള്‍

0
39

കൊച്ചി:കുരുന്ന് ജീവന്‍ രക്ഷിക്കാനായി ആലപ്പുഴയില്‍ നിന്നു തിരുവനന്തപുരം വരെ ആബംലുന്‍സ് പാഞ്ഞത് ശരവേഗത്തില്‍. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് വരെയുള്ള ദൂരം ആബംലുന്‍സ് പിന്നിട്ടത് കേവലം 1.40 മണിക്കൂര്‍ കൊണ്ടാണ്. കായംകുളം ഉമ്മസേരി വീട്ടില്‍ ജസീറിന്റെ ഒരുമാസം പ്രായമുള്ള കുഞ്ഞ് യാസീനെ അടിയന്തരമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇതിനു വേണ്ടി തകഴി എടത്വാ ആരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സ് എത്തി. ഡ്രൈവറായ സലാം അകമ്പടി വാഹനങ്ങളില്ലാതെയാണ് നാലു ജില്ലകളിലൂടെ സഞ്ചരിച്ച് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.

യാസീന്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഞരമ്പ് സംബന്ധമായ രോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. മൂന്നു മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിക്കാനായിരുന്നു ഡോക്ടര്‍മാര്‍ ബന്ധുക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. വലിയ തുക മുടക്കി സ്വകാര്യ ആബംലുന്‍സ് വിളിക്കാന്‍ സാധിക്കാത്തത് കൊണ്ട് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസറെ ബന്ധുക്കള്‍ വിവരം അറിയിച്ചു.

ഇതിനെ തുടര്‍ന്ന് യാസീനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിന് വേണ്ടി എടത്വാ ആരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സ് എത്തിയത്. 2.30 ന് വണ്ടാനത്ത് നിന്ന് യാത്ര തിരിച്ച ആംബുലന്‍സ് 4.10 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി. കുട്ടി സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply