എ.കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതിയുടേയും സൂത്രധാരന്റേയും വിശദാംശങ്ങൾ പൊലീസ് പുറത്തുവിടട്ടെയന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ. കുറ്റം ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാനാണ് പൊലീസിന്റെ ശ്രമമെന്നും സതീശൻ ആരോപിച്ചു.ആരായാലെന്ത്. എന്തായാലും പ്രതിപക്ഷവുമായൊരു ബന്ധവുമുള്ള ആളല്ല. ഇത്രയും ദിവസമായിട്ട് ആളെ കിട്ടാത്തതിനാല്‍ ഇനി ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാവും. അവർ വിശദാംശങ്ങള്‍ പറയട്ടെ. എന്നിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.എ.കെ.ജി സെന്റർ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന ലഭിച്ചെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ. പ്രതി വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്ന് പൊലീസ് പറയുന്നു. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്.