കുവൈത്തില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് മലയാളികളും

0
159

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു മലയാളികളും ഉള്‍പ്പെടും. ശ്രീകണ്ഠപുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കബ്ദ് അര്‍താല്‍ റോഡില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. എതിര്‍ദിശയില്‍ വേഗതയില്‍ വന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മലയാളികളെ കൂടാതെ നാലു ഇന്ത്യക്കാരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കബ്ദിലെ ബുര്‍ഗാന്‍ എണ്ണപ്പാടത്തിന് സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാര്‍ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply