കുവൈറ്റ്: കുവൈറ്റില്‍ കൊലപാതകക്കേസില്‍ മൂന്ന് മലയാളി യുവാക്കള്‍ക്ക് ജീവപര്യന്തം.ഫിലിപ്പൈന്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് കുവൈത്ത് സുപ്രീംകോടതിയുടെ വിധി. കോഴിക്കോട് താമരശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈല്‍ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. പരോള്‍ നല്‍കരുതെന്ന വ്യവസ്ഥയോടെയാണ് കഠിന തടവ് വിധിച്ചത്.