Pravasimalayaly

കുവൈറ്റിൽ ഇന്ന് കൊറോണ സ്‌ഥിരീകരിച്ചതിൽ 10 ഇന്ത്യക്കാർ : മുന്നൂറോളം തടവുകാരെ മോചിപ്പിക്കാൻ സാധ്യത

കുവൈറ്റ് സിറ്റി :

കുവൈറ്റിൽ കൊറോണ ബാധിതരുടെ എണ്ണം 289 ആയി. ഇതിൽ 35 പേർ ഇന്ത്യക്കാരാണ്. ഇന്ന് രോഗം സ്‌ഥിരീകരിച്ച 23 പേരിൽ 10 പേരും ഇന്ത്യക്കാരാണ്. ഇതുവരെ 73 പേരാണ് രോഗത്തിൽ നിന്നും മുക്തരായത്.

കൊറോണ വ്യാപനം തടയാൻ മുന്നൂറോളം തടവുകാരെ വിട്ടയക്കുമെന്ന വാർത്ത സജീവമാണ്. കർഫ്യു ലംഘിച്ച 14 പേരെ ഇന്ന് അറസ്റ്റ് ചെയ്തു.

Exit mobile version