Pravasimalayaly

കുവൈറ്റിൽ ഇന്ന് 215 പേർക്ക് കൂടി കോവിഡ് :11 പ്രവാസി നഴ്സ്മാർക്ക് കോവിഡ്

കുവൈറ്റ് സിറ്റി

കുവൈറ്റിൽ 215 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ 85 പേർ ഇന്ത്യക്കാരണ്. ആകെ രോഗബാധിതരുടെ എണ്ണം 2614 ആയി ഉയർന്നു. 613 പേരാണ് രോഗ മുക്തരായത്

11 പ്രവാസി നേഴ്സ്മാർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌.

കുവൈത്ത് മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ 11പ്രവാസി നഴ്സുമാർക്ക് കൊറോണ സ്ഥിരീകരിച്ചു

മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന പതിനൊന്ന് വിദേശി നഴ്സുമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് രോഗം സ്ഥിരീകരിച്ച നഴ്സുമാർ മഹ്ബൂലയിലാണ് താമസിക്കുന്നത്. ഇത്തരത്തിൽ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധിക്കുന്നത് ആശങ്ക ഉളവാക്കിയിട്ടുണ്ട്. കൂടാതെ ആശുപത്രി എമർജൻസി ഡിപ്പാർട്ട്‌മെന്റ് ഓഡിറ്റർമാരുടെ ലബോറട്ടറി പരിശോധനയിൽ 22 ലേറെ പേര്‍ക്ക് കൊറോണ ബാധിച്ചതായി കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്

Exit mobile version