Pravasimalayaly

കുവൈറ്റിൽ ഇന്ന് 5 കോവിഡ് മരണങ്ങൾ കൂടി

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്നു 5 പേർ മരണമടഞ്ഞു.

ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 417 ആയി .429 സ്വദേശികൾ അടക്കം 751പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 61185 ആയി.രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല അടിസ്ഥാനമാക്കിയുള്ള കണക്ക്‌ ഇപ്രകാരമാണു. ഫർവ്വാനിയ 155 അഹമ്മദി 253,ഹവല്ലി 97, കേപിറ്റൽ 69, ജഹറ 177. ഇന്ന് 601 പേരാണു രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 51520 ആയി. ആകെ 9248 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 127 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണു.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4139 പേർക്കാണു കൊറോണ വൈറസ്‌ പരിശോധന നടത്തിയത്‌. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 471000 ആയി.

Exit mobile version